പദ്മനാഭസ്വാമിക്ഷേത്രത്തിനും അതിന്റെ കണക്കറ്റ സമ്പത്തിനും മുകളില്‍ തിരുവിതാംകൂര്‍ രാജവംശം മേല്ക്കോ യ്മ നിലനിര്ത്താ ന്‍ ശ്രമിക്കുന്നതിനെതിരെ വി.എസ് ആഞ്ഞടിക്കുമ്പോള്‍ ഓര്‍മ്മവന്നത് വി.കെ.എന്നിന്റെ ‘പിതാമഹന്‍’ എന്ന നോവലാണ്. തിരുവതാംകൂര്‍ രാജകുടുംബത്തിന്റെ് ‘ദൈവദത്തമായ’ അവകാശങ്ങളെ വി.എസ് ശക്തമായ ഭാഷയില്‍ വിമര്ശിക്കുമ്പോള്‍ 1976ല്‍ പ്രസിദ്ധികരിച്ച പിതാമഹനില്‍ കൊളോണിയല്‍ ഭരണത്തിന്റെ കീഴില്‍ സര്‍വ്വസുഖങ്ങളും അനുഭവിച്ചു കഴിഞ്ഞ കൊച്ചിരാജവംശത്തെ നര്‍മ്മത്തിന്റെ ഭാഷയില്‍ വി.കെ.എന്‍ നന്നായി കളിയാക്കവിടുന്നുണ്ട്.
വി.എസ് രാജാക്കന്മാരെ വിമര്‍ശിക്കുന്നത് കണ്ടു ക്ഷുഭിതരായ ചില ‘പ്രജകള്‍’ പിതാമഹന്‍ വായിച്ചിട്ടുണ്ടാവില്ല എന്ന് വേണം കരുതാന്‍. അതില്‍ കൊച്ചി രാജാവ് നാടുനീങ്ങിയപ്പോള്‍ കൊച്ചി പ്രധാനമന്ത്രി സര്‍ ചാത്തുവിന്റെ അഡ്വക്കേറ്റ് ജനറല്‍ ഗോപാലമേനോന്‍ തയ്യാറാക്കുന്ന അനുശോചനപത്രം ഇങ്ങനെയാണ്;
അഡ്വക്കേറ്റ്ജനറല്‍: ‘മലയാംകൊല്ലം ആയിരാമാണ്ട് മീനത്തില്‍ ജനിച്ച് പ്രജാപുത്ര കളത്ര വത്സലനായി അരനൂറ്റാണ്ടിലധികം കാലം വസുന്ധരയെപ്പിടിച്ചു വാണ്, വാഴ്ത്തിയ ശേഷം ഇപ്പോള്‍ തീപ്പെട്ടു കിടക്കുന്ന പൊന്നുതിരുമേനിയുടെ അകാലവിയോഗത്തില്‍ ഈ യോഗം തീവ്രമായ ശോകം രേഖപ്പെടുത്തുന്നു. ജീവിച്ചിരുന്ന കാലത്ത് ആരാ എന്ന രണ്ടാക്ഷരത്തില്‍ കവിഞ്ഞ് ആ മിതഭാഷി, മിതവാദി, യുക്തിസഹന്‍ ആരോടും ഒന്നും തിരുവുരിയാടിയിരുന്നില്ല. അതുതന്നെയായിരുന്നു അവിടുത്തെ മഹത്വവും. “ഭേഷ്”! സര്‍ ചാത്തു പറഞ്ഞു ‘നല്ല ഡ്രാഫ്റ്റ്. ഒട്ടും ഓവര്‍ ഡ്രാഫ്റ്റില്ല. അവിടുന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ആരാ എന്ന് ഒരുവട്ടം എഴുതുന്നതില്‍ കവിഞ്ഞ് മറ്റൊരു തിരുത്തും ഗോപാലമേനോന്റെ കൃതിയില്‍ വരുതുമായിരുന്നില്ല”
ഇതൊക്കെ ഇപ്പോള്‍ വി.എസിനെതിരെ ഉറഞ്ഞുതുള്ളി നില്‍ക്കു ന്ന രാജഭക്തര്‍ വായിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അവരെ പേടിച്ച് വി.കെ.എന്‍ ഡല്‍ഹിയില്‍എല്ലാക്കാലവും കഴിയേണ്ടിവന്നേനെ. വി.കെ.എന്നും വി.എസും കേരളത്തിന്റെ ആധുനികതവല്‍ക്കരണത്തെ നന്നായി മനസ്സിലാക്കുകയും ഇടപെടുകയും ചെയ്തിട്ടുള്ളവരാണ്. കേരളത്തിന്റെ ജനാധിപത്യവല്ക്ക രണത്തില്‍ ഇനിയും ഇടപെടല്‍ ആവശ്യമുള്ള ഒരു പ്രധാനസംഗതിയാണ് ഇവര്‍ രണ്ടുപേരും മുന്നോട്ടുവെക്കുന്നത്. രാജഭരണമവസാനിച്ചു പതിറ്റാണ്ടുകളായിട്ടും ആളുകളുടെ മനസ്സില്‍ (എല്ലാവരുടെയുമല്ല) ബാക്കി നില്ക്കുന്ന രാജഭക്തി ഇല്ലാതാക്കുകയെന്നത് ജനാധിപത്യവല്ക്കരണത്തിന്റെ ആവശ്യമാണ്. നിധിവിവാദവും ദേവപ്രശ്നത്തോടുമുള്ള പ്രതികരണം സൂചിപ്പിക്കുന്നതിതാണ്. നിലവറ തുറക്കുന്നവരുടെ കുലം മുടിഞ്ഞുപോകുമെന്നു ജ്യോതിഷികളെക്കൊണ്ട് പറയിപ്പിക്കാന്‍ തോന്നിക്കുന്നത് അത് വിലപ്പോകുമെന്നുളളതുകൊണ്ടുതന്നെയാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ കൊള്ളയും കൊള്ളിവെയ്പ്പും നടത്തിയ യൂറോപ്യന്മാര്‍ക്കെ തിരെ കേരളത്തിലെ ഒരു രാജകുടുബവും ഇത്തരം വിരട്ടുകള്‍ നടത്തയിട്ടില്ല. അവരുടെയടുത്ത് ഇത്തരം അന്ധവിശ്വാസങ്ങള്‍ ചിലവാകില്ല എന്നതുതന്നെ കാരണം.
രാജകുടുംബത്തിന് ഇപ്പോഴും കിട്ടുന്ന ഭക്തിയും അപ്രമാദിത്യവും അവസാനിക്കാന്‍ ആദ്യം ചെയ്യേണ്ടത് നമ്മള്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന രാജഭരണകേന്ദ്രിതമായ പൊതുചരിത്രബോധം തിരുത്തിയെഴുതുക എന്നതാണ്. കേരളത്തിലെ ഓരോ പ്രദേശവും അതിന്റെ ചരിത്രത്തെ ഏതെങ്കിലും രാജവംശവുമായി/നാടുവാഴിയുമായി കൂട്ടിയിണക്കിയാണ് മനസ്സിലാക്കുന്നത്. കോതമംഗലത്തിന്റെ പൈതൃകം കോത രാജാവിലേക്കാണ് നമ്മള്‍ പറഞ്ഞെത്തിക്കുന്നത്. ജനത്തെ ചൂഷണം ചെയ്തും കൊന്നും കൊലവിളിച്ചും വാണിരുന്ന നാടുവാഴി തമ്പുരാക്കന്മാരിലേക്കാണ് ഓരോ നാടും അവരുടെ ചരിത്രത്തെ പറഞ്ഞെത്തിക്കുന്നത്. നാടുവാഴികള്‍ അങ്ങനെ ആ പ്രദേശത്തിന്റെ വിമര്‍ശതനാതീതരായ പൈതൃകബിംബമായി ജനമനസ്സില്‍ വാഴുന്നു.
‘മലയാളി ദേശീയത’ തന്നെ ചേരമാന്‍ പെരുമാളിലേക്കും മഹാബലി എന്ന സാങ്കല്പ്പിക രാജവിലേക്കുമൊക്കെയാണ് സ്ഥിരമായി എത്തിച്ചേരാറുള്ളത്. ആഭരണവിഭൂഷിതനായി ഓണക്കാലത്ത് ടിവിപത്ര പരസ്യങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു മഹാബലിയാണ് മലയാളിദേശിയതയുടെ പൊതുചരിത്രബോധം. ഇത് മാറ്റി ചിന്തിക്കാന്‍ പരസ്യക്കമ്പനികള്‍ പറഞ്ഞുപൊലിപ്പിക്കുന്ന മലയാളി നൊസ്റ്റാള്‍ജിയ ഒട്ടനുവദിക്കുകയുമില്ല. കാരണം ഒരു ഉപഭോക്തൃ സമൂഹത്തില്‍ പരസ്യക്കമ്പനികള്‍ക്ക് ഏറ്റവുമാവശ്യമുള്ളതും ഗൃഹാതുരത്വം തന്നെ. രാജഭരണകാലമെന്ന ഈ ‘നല്ല കാലത്തെ’പ്പറ്റിയുള്ള പൊതുചരിത്രബോധവും ഗൃഹാതുരത്വവും കൊണ്ടാണ് സൂപ്പര്‍ താരങ്ങളുടെ ആറാം തമ്പുരാന്‍പോലുള്ള സിനിമകള്‍ പണം വാരുന്നത്. നാടുവാഴിത്വത്തെ വാഴ്ത്തിപ്പാടുകയും ഒരു നാടിന് ഒരു ഉടയവന്‍ എന്ന തത്വത്തെ മലയാളിയുടെ മനസിലേയ്ക്ക് തിരികെക്കൊണ്ടുവരികയുമാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത്. അത്തരം ഫ്യൂഡല്‍ജാതി ബോധത്തിന് സമൂഹത്തില്‍ വേരോട്ടമുള്ളതുകൊണ്ടാണ് രാജകുടുംബത്തെ വിമര്ശിച്ചതിന് വീ എസ്സ് മാപ്പുപറയണമെന്ന് ചില രാഷ്ട്രീയപ്രവര്ത്തകരുള്‍പെ ടെയുള്ള ആളുകള്‍ ആവശ്യപ്പെടുന്നത്. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ വാഴ്ത്തിപ്പാടേണ്ടവരല്ല ഈ ഫ്യൂഡല്‍ നാടുവാഴികള്‍ എന്ന പൊതുബോധം വേരുറയ്ക്കേണ്ടിയിരിക്കുന്നു

കേരളത്തിന്റെ ചരിത്രത്തില്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയുമൊക്കെ രാജകുടുംബങ്ങള്‍ക്ക് ഇത്രയധികം വിലകല്പ്പിച്ചു കൊടുക്കേണ്ടതുണ്ടോയെന്നാണ് കേരളചരിത്രം പഠിക്കാന്‍ ചരിത്രാധ്യാപകര്‍ നിര്ദേ്ശിക്കുന്ന പല പുസ്തകങ്ങളും കാണുമ്പോള്‍ തോന്നുക. സ്വന്തം സുഖസൗകര്യങ്ങളും കൊട്ടരരാഷ്ട്രിയവുമായി ബ്രട്ടിഷ് സംരക്ഷണത്തില്‍ ജീവിച്ചവരാണ് കൊളോണിയല്‍ കാലഘട്ടത്തിലെ രാജകുടുംബങ്ങള്‍. ചെല്ലും ചെലവും കൊടുത്തു കൊട്ടാരവളപ്പില്‍ താമസിപ്പിച്ചിരുന്ന ‘ചരിത്രകാരന്മര്‍’ എഴുതിയിരുന്നത് ചരിത്രമല്ല മറിച്ച് വാഴ്ത്തിപ്പാടലുകളാണ്. യൂറോപ്പിലെ മധ്യകാല രാജവംശങ്ങളുടെയും മുഗള്‍ രാജവംശത്തിന്റെയുമൊക്കെ മോഡലില്‍ കൊട്ടാരത്തിലെ ഔദോഗിക ചരിത്രകാരന്മാര്‍ രാജകുടുംബങ്ങളുടെ ചരിത്രം പടച്ചുവിട്ടുകൊണ്ടിരുന്നു. ചെറിയ നാടുവാഴികള്‍ വരെ ജോര്ജ്ജ് ആറാമനും ഷാജഹാനുമൊക്കെയായി ചിത്രികരിക്കപ്പെട്ടു. പ്രിന്റിംഗ് പ്രസ്സും പണവും കൈയിലുണ്ടായിരുന്നതുകൊണ്ട് നാടൊട്ടുക്കും പുസ്തകത്തിന്റെ കോപ്പികള്‍ വാരിവിതറി.
ചരിത്രമെഴുത്തു മാത്രം പോര എന്ന് തോന്നിയപ്പോള്‍ കൂടുതല്‍ സ്ഥനമാനങ്ങള്‍ക്കും പതക്കങ്ങള്‍ക്കും , ഗണ്‍ സല്യുട്ടിന്റെ എണ്ണം കൂട്ടുന്നതിനും വേണ്ടി ഡല്‍ഹിയിലെയും മദ്രസ്സിലെയും ബ്രട്ടിഷ് കൊളോണിയല്‍ സര്ക്കാരുകളുമായി നാടുവാഴികള്‍ വഴക്കിട്ടു. മഹാരാജാവ് എന്ന സ്ഥാനം അനുവദിച്ചുകിട്ടാന്‍ നാടിന്റെ, നാട്ടുകാരുടെ സ്വത്ത് ബ്രട്ടിഷുകാര്‍ക്ക് തീറെഴുതിക്കൊടുത്തു. തിരുവിതാംകൂറിലും കൊച്ചിയിലുമൊക്കെ ദിവന്മരെയും ഉദ്യോഗസ്ഥവൃന്ദത്തെയുമെല്ലാം നിയമിച്ചു വരുതിയില്‍ നിറുത്തി ‘പിന്‍വാതില്‍’ ഭരണം നടത്തിയിരുന്ന ബ്രിട്ടീഷ്‌കാരുടെ ആവശ്യം ഈ നാടുവഴികളെ മുന്നില്‍ നിറുത്തി കാര്യങ്ങള്‍ കാണുക എന്നതായിരുന്നു. പൊന്നുതമ്പുരാന്‍ ഒരു കാര്യം പറഞ്ഞാല്‍ ‘പ്രജകള്‍’ എന്ന നാട്ടുപ്രമാണിമാര്‍ തൃക്കാഴ്ച്ചയെ വാഴ്ത്തിപ്പാടി മിണ്ടാതിരുന്നോളും എന്നതുകൊണ്ടാണ് നാടു ഭരിച്ചിരുന്ന സായിപ്പന്മാര്‍ രാജപദവി നിലനിന്നു പോകാന്‍ അനുവദിച്ചത്. അങ്ങനെ പത്തൊന്പ്ത്ഇരുപതു നൂറ്റാണ്ടുകളിലെ ശക്തമായ സാമൂഹ്യപരിവര്‍ത്താന പ്രസ്ഥാനങ്ങള്‍ നേടിയെടുത്ത ക്ഷേത്രപ്രവേശനവിളംബരമുള്‍പ്പെ ടുന്ന പ്രധാനപ്പെട്ട സാമൂഹ്യമുന്നേറ്റങ്ങള്‍ രാജാക്കന്മാരുടെ കനിവായി വാഴ്ത്തപ്പെട്ടു.
ഒടുവില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഭരണം കൈവിട്ടുപോകാതിരിക്കാന്‍ നാടുവാഴികള്‍ സര്‍വ്വതന്ത്രങ്ങളും പയറ്റിനോക്കി. ശ്രമം നടക്കാതെ വന്നപ്പോള്‍ വീണ്ടും ചരിത്രരചനയില്‍ കൈവെച്ചു; രാജ്യം പൊതുനന്മക്ക് വിട്ടുകൊടുത്ത മഹാമനസ്ക്കരായി. അവിടെയും തീര്ന്നി ല്ല, രാജകുടുംബത്തിന്റെ പ്രതേക സ്ഥാനവും പ്രിവി പേഴ്സ് എന്ന പേരില്‍ കിട്ടി വന്നിരുന്ന വന്‍ തുകയും ഇല്ലതാക്കിയതിനെതിരെ കോടതിയില്‍ പോയി. കേസ് കോടതി ചവറ്റുകൊട്ടയിലെറിഞ്ഞു. രാജാക്കന്മാര്‍ എന്നൊരു വിഭാഗം സ്വത്രന്ത്ര ഇന്ത്യയില്‍ ഇല്ല എന്ന് കോടതി അവര്ക്ക് പറഞ്ഞുകൊടുത്തു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിപ്പെട്ടികള്‍ തുറന്നപ്പോള്‍ നാടുവാഴികള്‍ അവരുടെ മഹാമനസ്കതയുടെ തനിനിറം വീണ്ടും കാണിച്ചു. രാജഭക്തി നിലനില്ക്കു ന്നിടത്തോളം അവര്‍ ആരെ പേടിക്കണം!
കൊട്ടാരത്തിലെ ആസ്ഥാനചരിത്രകാരന്മാര്‍ എഴുതിവെച്ച വാഴ്ത്തിപ്പാടലുകള്‍ സ്വാത്രന്ത്ര്യനന്തര സര്‍ക്കാരുകള്‍ കൂടുതല്‍ കോപ്പികളെടുത്ത് ഇന്നും വിതരണം ചെയ്തുവരുന്നു. ഇത്തരം വാഴ്ത്തിപ്പടലുകളെയും നാടുവാഴികേന്ദ്രികൃതമായ മിത്തുകളെയും ചരിത്രചനക്കുള്ള സാമഗ്രികളായി (archival materials) വേണം കാണാന്‍. അല്ലാതെ ഇതാണ് ചരിത്രം എന്ന് വിശ്വസിച്ച് ഇപ്പോഴും വിശ്വസ്തരാജഭക്തരായി ജീവിക്കുന്നത് മഠയത്തരമാണ്. കൊളോണിയല്‍ സംരക്ഷണത്തിലും സാധാരണക്കാരന്റെ വിയര്പ്പിന്റെ ബലത്തിലും സുഖമായി വാണ നാടുവാഴികള്‍ക്കും അവരുടെ പിന്മുറക്കാര്‍ക്കും കേരളത്തിന്റെ ഒരു പൈതൃകസ്വത്തിലും അവകാശമില്ല.
‘മലയാളി ദേശിയതയുടെ’ ചരിത്രം പണിയെടുത്ത് ജീവിക്കുന്നവരുടെ ചരിത്രമാണ്. അവരാണ് നാടുവാഴികൊളോണിയല്‍ ചൂഷണവും, യുദ്ധങ്ങളും, പകര്‍ച വ്യാധികളും, ദാരിദ്ര്യവും നേരിട്ട് ഈ നാട് ഉണ്ടാക്കിയത്. അവരാണ് ചരിത്രത്തില്‍ കേന്ദ്ര സ്ഥാനത്തു വരേണ്ടതും

(Published in Naalaamidam portal)
No comments:
Post a Comment